09 May 2024 Thursday

മലബാര്‍ മേഖലയോടുള്ള അവഗണന:എസ്ഡിപിഐ വാഹന ജാഥ സംഘടിപ്പിച്ചു

ckmnews

മലബാര്‍ മേഖലയോടുള്ള അവഗണന:എസ്ഡിപിഐ വാഹന ജാഥ സംഘടിപ്പിച്ചു


ചങ്ങരംകുളം :മലബാർ മേഖലയോട് മാറി മാറി വരുന്ന സർക്കാരുകൾ കാണിക്കുന്ന അവഗണനക്കെതിരെ എസ് ഡി പി ഐ പൊന്നാനി മണ്ഡലം കമ്മിറ്റി വാഹന ജാഥ സംഘടിപ്പിച്ചു.സംസ്ഥാന ജനസംഖ്യയില്‍ 42 ശതമാനത്തോളം ജനങ്ങള്‍ അധിവസിക്കുന്ന മലബാര്‍ മേഖലയോട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും ഇതിന് ഫലപ്രദവും ശാശ്വതവുമായ പരിഹാരമുണ്ടാകുന്നതുവരെ തുടരുന്ന ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി തുടക്കം കുറിച്ചിരിക്കുകയാണ്.വിദ്യാഭ്യാസ തൊഴില്‍ വികസന പ്രവര്‍ത്തനങ്ങളിലും ആരോഗ്യ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളിലും  വികസന പദ്ധതികളുടെ വിതരണങ്ങളിലും ഉള്‍പ്പെടെയുള്ള മേഖലകളിലും മലബാര്‍ കടുത്ത വിവേചനമാണ് നേരിടുന്നത് 'മലബാറിനോടുള്ള മുന്നണികളുടെ അവഗണ യാദൃശ്ചികമല്ല' എന്ന തലക്കെട്ടിൽ പ്രചാരണം നടത്തുകയാണ്.സംസ്ഥാനത്തെ ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം വരുന്ന മലബാറിലെ ആറ് ജില്ലകള്‍ക്ക് ജനസംഖ്യാനുപാതികമായ വികസനം ലഭിച്ചില്ലെന്നത് സ്ഥിതിവിവര കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.ആനുപാതികമായി ബജറ്റ് വിഹിതം പോലും അനുവദിക്കുന്നില്ല കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരോഗ്യരംഗം താലൂക്കുകള്‍ പഞ്ചായത്തുകള്‍ വില്ലേജുകള്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകള്‍ റെയില്‍വെ സര്‍വകലാശാലകള്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ വരെയുള്ള ഏത് സംവിധാനങ്ങളുടെ കണക്ക് പരിശോധിച്ചാലും ഈ വിവേചനം വ്യക്തമാവും.

നേതാക്കൾ വ്യക്തമാക്കി.രാവിലെ 10 മണിക്ക് കോക്കൂരിൽ നിന്ന് ആരംഭിച്ച ജാഥ മണ്ഡലം പ്രസിഡന്റ്‌ റാഫി പാലപ്പെട്ടിഉത്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസൻ ചിയ്യാനൂർ വിഷയവതരണം നടത്തി.ചങ്ങരംകുളത്ത് ജില്ലാ സമിതി അംഗം ഫത്താഹ്പൊന്നാനി വിഷയവതരണം നടത്തി.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഫസൽ പുറങ്, ജമാൽഇരിക്കാം പാടം,സക്കീർ പൊന്നാനി, ഹാരിസ് പള്ളിപ്പടി,വി പി അബ്ദുൽ ഖാദർ, റഷീദ് കാഞ്ഞിയൂർ, അഷ്‌റഫ്‌ പാവിട്ടപ്പുറം എന്നിവർ സംസാരിച്ചു