09 May 2024 Thursday

കല്ലുംപുറം സിറാജുൾ ഉലൂം ഇംഗ്ലീഷ് സ്കൂളിലേക്ക് വൃക്ഷ തൈകൾ നൽകി

ckmnews


കല്ലുംപുറം:സിറാജുൾ ഉലൂം ഇംഗ്ലീഷ് സ്കൂളിലേക്ക് പരിസ്ഥിതി പ്രവർത്തകൻ ഷാജഹാൻ കടവല്ലൂർ വൃക്ഷ തൈകൾ നൽകി.തൈകൾ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ, പ്രിൻസിപ്പാൾ ലിനി ഷിബു എന്നിവർക്ക് കൈമാറി.നൂറോളം തൈകളാണ് സ്കൂളിന് കൈമാറിയത്.വിദ്യാർത്ഥികളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുനതിനു വേണ്ടിയാണ് തൈകൾ കൈമാറിയതെന്ന് ഷാജഹാൻ പറഞ്ഞു.മറുപടി പ്രസംഗത്തിൽ പ്രിൻസിപ്പാൾ ലിനി ഷിബു നന്ദിയും പറഞ്ഞു.