09 May 2024 Thursday

പ്രവീൺ റാണ പ്രതിയായ 150 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസ് വീട്ടമ്മയുടെ പരാതിയിൽ എടപ്പാൾ സ്വദേശി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ

ckmnews

പ്രവീൺ റാണ പ്രതിയായ 150 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസ് 


വീട്ടമ്മയുടെ പരാതിയിൽ എടപ്പാൾ സ്വദേശി ചങ്ങരംകുളം പോലീസിന്റെ പിടിയിൽ


ചങ്ങരംകുളം:നിക്ഷേപകരിൽ നിന്ന് 150 കോടി രൂപയോളം തട്ടിയെടുത്ത പ്രവീൺ റാണ  ഒന്നാം പ്രതിയായ തട്ടിപ്പ് കേസിൽ എടപ്പാൾ സ്വദേശി അറസ്റ്റിൽ.എടപ്പാൾ സ്വദേശിയായ വീട്ടമ്മയുടെ കയ്യിൽ നിന്ന് 5 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസിലെ രണ്ടാം പ്രതിയെ ചങ്ങരംകുളം പോലീസ് പിടികൂടിയത്.പ്രവീൺ റാണയുടെ തൃശ്ശൂരിലെ ഓഫീസ് മാനേജറായിരുന്ന എടപ്പാൾ ശുകപുരം  സ്വദേശി പിണ്ണാക്കാത്ത് രാജീവിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.പ്രവീൺ റാണ ഒന്നാം പ്രതിയായ സൈഫ് ആന്റ് സ്റ്റ്രോങ് ബിസിനസ് തട്ടിപ്പിൽ സംസ്ഥാനത്തുടനീളം 150 കോടിയിലതികം രൂപ നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തെന്ന കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.എടപ്പാൾ സ്വദേശിയായ വീട്ടമ്മ കുടുംബസ്വത്ത് വിറ്റ് കിട്ടിയ 5 ലക്ഷം രൂപ രാജീവ് മുഖാന്തിരം പ്രവീൺ റാണയുടെ ബിസിനസിൽ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടെന്ന് കാണിച്ച് ചങ്ങരംകുളം പോലീസിന് പരാതി നൽകിയിരുന്നു.കേസിൽ ഒന്നാം പ്രതിയായ പ്രവീൺ റാണ നിലവിൽ തൃശ്ശൂർ ജില്ലാ ജയിലിൽ റിമാന്റിലാണ്.അറസ്റ്റിലായ രാജീവിനെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി