09 May 2024 Thursday

മുന്നറിയിപ്പ് ബോർഡുകളും ദിശാബോർഡുകളും കാണാമറയത്ത്,വൃത്തി ഹീനമായി പാതയോരം സംസ്ഥാന പാതയോരത്തെ അനധികൃത ഷെഡുകളും പുൽകാളുകളും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

ckmnews

മുന്നറിയിപ്പ് ബോർഡുകളും ദിശാബോർഡുകളും കാണാമറയത്ത്,വൃത്തി ഹീനമായി പാതയോരം


സംസ്ഥാന പാതയോരത്തെ   അനധികൃത ഷെഡുകളും പുൽകാളുകളും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു


ചങ്ങരംകുളം:സംസ്ഥാന പാതയോരത്തെ    ഷെഡുകളും പുൽകാടുകളും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു.തിരക്കേറിയ കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം മുതൽ വളയംകുളം വരെയുള്ള പാതക്ക് ഇരു വശവുമാണ് അനധികൃതമായി കെട്ടിയുണ്ടാക്കിയ ഷെഡുകളും പുൽകാടുകളും കൊണ്ട് നിറഞ്ഞിരിക്കുന്നത്.ദിനം പ്രതി അപകടങ്ങൾ നടക്കുന്ന പാതയിൽ കാൽനട യാത്രക്ക് പോലും കഴിയാത്ത രീതിയിൽ റോഡിലേക്ക് തള്ളി നിൽക്കുന്ന ഷെഡുകളും പുൽകാടുകളും വാഹനങ്ങൾക്ക് വലിയ ഭീഷണിയാവുന്നുണ്ട്. രാത്രി കാലങ്ങളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്.പാതയോരങ്ങളിൽ നടക്കാൻ പോലും കഴിയാത്ത രീതിയിലാണ് അനധികൃത ഷെഡുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നത്.പല സ്ഥലത്തും മാലിന്യങ്ങൾ നിറഞ്ഞ് ഡ്രൈനേജുകളും അടഞ്ഞ അവസ്ഥയിലാണ്.ഇത് മൂലം ശക്തമായ മഴ പെയ്താൽ പാതയോരം മുഴുവൻ വെള്ളക്കെട്ടിലാവുന്നതും പതിവ് കാഴ്ചയാണ്.പാതയോരത്തെ മുന്നറിയിപ്പ് ബോഡുകളും ദിശാബോർഡുകളുമെല്ലാം വള്ളിച്ചെടികൾ നിറഞ്ഞ് യാത്രക്കാർക്ക് കാണാൻ കഴിയാത്ത രീതിയിൽ ആയിട്ട് വർഷങ്ങളായി.ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാന പാതയോരത്തെ മാലിന്യങ്ങളും ഷെഡുകളും പുൽകാടുകളും നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം