09 May 2024 Thursday

ജി.എൽ.പി.സ്കൂൾ ആലങ്കോട് പ്രീ പ്രൈമറി കുട്ടികൾക്കായി കഥോത്സവം നടത്തി

ckmnews

ജി.എൽ.പി.സ്കൂൾ ആലങ്കോട് പ്രീ പ്രൈമറി കുട്ടികൾക്കായി കഥോത്സവം നടത്തി


ചങ്ങരംകുളം:ജി.എൽ.പി.സ്കൂൾ ആലങ്കോട് പ്രീ പ്രൈമറി കുട്ടികൾക്കായി കഥോത്സവം നടത്തി.പരിപാടി നാടക സിനിമ പ്രവർത്തകൻ ഗോപിനാഥ് പാലഞ്ചേരി കഥ പറഞ്ഞു ഉദ്ഘാടനം  ചെയ്തു. നാടൻപ്പാട്ട് കലാകാരൻ രതീഷ് ആലങ്കോട് ആശംസകൾ നേർന്നു. പ്രധാനാധ്യാപിക ശശികല ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന പരിപാടികളിൽ പ്രീ പ്രൈമറി അധ്യാപിക ജ്യോതിലക്ഷ്മി സ്വാഗതവും എസ്. ആർ. ജി. കൺവീനർ  പ്രീത ടീച്ചർ നന്ദിയും പറഞ്ഞു.സത്യം നേരിട്ട് പറയുന്നതല്ല , പൊടിപ്പും തൊങ്ങലും ചേർത്ത് നന്നായി നുണ പറയലാണ് കഥ എന്നും ഉദ്ഘാടകൻ കഥയിലൂടെ കുട്ടികളെ മനസ്സിലാക്കി കൊടുത്തു.ഭാവന,വായന ഇവ രണ്ടുംകുട്ടിക്കാലം മുതലേ ആരംഭിക്കേ ണ്ടത് ആണ് എന്നും പറയുകയുണ്ടായി.രക്ഷിതാക്കളും കഥകൾ പറഞ്ഞു.