09 May 2024 Thursday

സംസ്ഥാന പാതയിലെ അപകട ഭീഷണി ഉയർത്തിയ മരങ്ങൾ പൊതുമരാമത്ത് മുറിച്ച് മാറ്റി

ckmnews

സംസ്ഥാന പാതയിലെ അപകട ഭീഷണി ഉയർത്തിയ മരങ്ങൾ പൊതുമരാമത്ത് മുറിച്ച് മാറ്റിതുടങ്ങി


ചങ്ങരംകുളം: സംസ്ഥാന പാതയിൽ  അപകട ഭീഷണി ഉയർത്തിയ മരങ്ങൾ അധികൃതർ മുറിച്ച് മാറ്റി.കുറ്റിപ്പുറം തൃശ്ശൂർ പാതയിൽ ആലംകോട് പഞ്ചായത്ത് പരിധിയിൽ പൊതുജനങ്ങൾ ക്കും വാഹനങ്ങൾക്കും ഭീഷണിയായി നിന്നിരുന്ന മരങ്ങളാണ് മുറിച്ച് തുടങ്ങിയത്.ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന തിരക്കേറിയ പാതയിലെ മരങ്ങൾ മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് അധികൃതർ ഇടപെട്ടത്.ആലങ്കോട്  ഗ്രാമപഞ്ചായത്ത് പരിധിയിൽ കോലിക്കര മുതൽ ചങ്ങരംകുളം വരെയുള്ള പാതയോരത്തെ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങളാണ് ആലംകോട് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മുറിച്ചു തുടങ്ങിയത്. പാവിട്ടപുറം സെൻററിൽ റോഡിലേക്ക് ചെരിഞ്ഞു നിന്നിരുന്ന അഞ്ചോളം മരങ്ങളുടെ ഭാഗങ്ങളാണ് മുറിച്ചു മാറ്റിയത്. കഴിഞ്ഞ ദിവസം പന്താവൂർ സെന്ററിലെ മരങ്ങളും മുറിച്ച് മാറ്റി.വരും ദിവസങ്ങളിൽ വളയംകുളം താടിപ്പടി ചങ്ങരംകുളം ഭാഗത്തെ മരങ്ങളും മുറിച്ചുമാറ്റുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ആലങ്കോട്  ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ശരീഫ് പള്ളിക്കുന്ന്, എട്ടാം വാർഡ് മെമ്പർ അബ്ദുൽ മജീദ് ചിയ്യാനൂർ എന്നിവർ നേതൃത്വം നൽകി