09 May 2024 Thursday

കനത്ത മഴ ചങ്ങരംകുളം ചിയ്യാനൂരിൽ മണ്ണിടിഞ്ഞു വീണു:നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

ckmnews

കനത്ത മഴ ചങ്ങരംകുളം ചിയ്യാനൂരിൽ മണ്ണിടിഞ്ഞു വീണു:നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ


ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് ചങ്ങരംകുളം ചിയ്യാനൂരിൽ മണ്ണിടിഞ്ഞു വീണു.സ്വകാര്യ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നാണ് താഴേക്ക് മണ്ണിടിഞ്ഞ് വീണത്.മുകളിലും താഴെയുമായി നിരവധി വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.ഞായറാഴ്ച പുലർച്ചെയോടെയാണ് ഉയരം കൂടിയ സ്ഥലത്ത് നിന്നിരുന്ന മരങ്ങൾ അടക്കം താഴേക്ക് പതിച്ചത്.കുന്നായി നിന്നിരുന്ന സ്ഥലത്ത് സ്വകാര്യ വെക്തികൾ സ്ഥലം വാങ്ങി മുൻകരുതലുകൾ ഒരുക്കാതെ മണ്ണെടുത്ത് താഴ്തിയതാണ് മണ്ണിടിഞ്ഞ് വീഴുന്നതിന് കാരണമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.വലിയ രീതിയിൽ അപകടം ഒഴിവാക്കുന്നതിന്  നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.