26 April 2024 Friday

വീട്ടില്‍ തനിച്ചാവില്ല ഞങ്ങളുണ്ട് കൂടെ:ഹെല്‍പ് ലൈനുമായി ഡിവൈ എഫ്ഐ

ckmnews

വീട്ടില്‍ തനിച്ചാവില്ല ഞങ്ങളുണ്ട് കൂടെ:ഹെല്‍പ് ലൈനുമായി ഡിവൈ എഫ്ഐ


ചങ്ങരംകുളം:വീട്ടില്‍ തനിച്ചാകില്ല ഞങ്ങളുണ്ട് കൂടെ എന്ന ലക്ഷ്യത്തോടെ ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ട് പോവുന്നവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ ഹെല്‍പ് ഡെസ്ക് സംവിധാനവുമായാണ് ഡിവൈഎഫ്ഐ ആലംകോട് മേഖല കമ്മറ്റി രംഗത്തിറങ്ങിയത്.കോവിഡ് 19 ന്റെ ഭാഗമായി മാർച്ച് 31 വരെ സർക്കാർ പ്രഖ്യാപിച്ച സംസ്ഥാന ലോക്ക് ഡൗണിന്റെ ഭാഗമായി ആലംകോട് പഞ്ചായത്തിലെ ജനങ്ങൾക്ക് അത്യാവശ്യ സർവീസുകൾ ലഭിക്കാന്‍ കമ്മറ്റി സദാ സമയവും സജ്ജമാണെന്നും സഹായങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഹെൽപ് ലൈൻ 

+91 9744606074

+91 9745590455

+91 9745840970