09 May 2024 Thursday

റോഡ് പണിക്കായി കൊണ്ട് വന്ന മെറ്റലും എംസാന്റും 2ആഴ്ചയായി വീട്ടിലേക്കുള്ള വഴിയിൽ വീട്ടിലേക്ക് വരാൻ കഴിയുന്നില്ല:പരാതിയുമായി വീട്ടുടമ

ckmnews

റോഡ് പണിക്കായി കൊണ്ട് വന്ന മെറ്റലും എംസാന്റും 2ആഴ്ചയായി വീട്ടിലേക്കുള്ള വഴിയിൽ


വീട്ടിലേക്ക് വരാൻ കഴിയുന്നില്ല:പരാതിയുമായി വീട്ടുടമ


ചങ്ങരംകുളം:റോഡ് പണിക്കായി കൊണ്ട് വന്ന മെറ്റലും എംസാന്റും വീട്ടിലേക്കുള്ള വഴിയിൽ തട്ടിയിട്ട് 2 ആഴ്ച കഴിഞ്ഞിട്ടും നീക്കം ചെയ്തില്ലെന്ന ആരോപണവുമായി വീട്ടുടമ രംഗത്ത്.ആലങ്കോട് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മാന്തടം അച്ചായത്കുന്നു റോഡിന്റെ നിർമാണ പ്രവൃത്തിക്കായി കൊണ്ടു വന്ന മെറ്റലും എംസാന്റുമാണ് വീടിന്റെ വഴിയിൽ തട്ടിയത്.വീട്ടിൽ ആളില്ലാത്ത സമയത്താണ് ഇത് ചെയ്തതെന്നും മാറ്റി തരാൻ ആവശ്യപ്പെട്ടപ്പോൾ അടുത്ത ദിവസം തന്നെ മാറ്റാമെന്ന് ഉറപ്പ് തരികയും ചെയ്തെന്ന് വീട്ടുടമ ലാൽ പറഞ്ഞു.എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവ നീക്കം ചെയ്തില്ലെന്നും  ഉത്തരവാദിത്വപ്പെട്ടവരോട്ആവശ്യം പറഞ്ഞിട്ടും പരിഹാരമായില്ലെന്നുമാണ് ലാലിന്റെ പരാതി.വാഹനം മറ്റു വീടുകളിൽ നിർത്തിയാണ് വീട്ടിലേക്ക് വരുന്നതെന്നും കാൽ നടക്ക് പോലും കഴിയാത്ത രീതിയിലാണ് ഇവ തട്ടിയിരിക്കുന്നതെന്നും വീട്ടുടമ പറഞ്ഞു.എത്രയും ഇവ നീക്കം ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ലാലിന്റെ ആവശ്യം