09 May 2024 Thursday

കേച്ചേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു.

ckmnews


കുന്നംകുളം:കേച്ചേരി പെരുമണ്ണ് സെന്ററിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.അപകടത്തിൽ

പരിക്കേറ്റ ചിറ്റാട്ടുകര

കാക്കശ്ശേരി വീട്ടിൽ ബാബുവിന്റെ മകൻ ഹെൽബിനാണ് (21) മരിച്ചത്. ബുധനാഴ്ച്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹെൽബിനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന

ചിറ്റാട്ടുകര ചിറ്റിലപ്പിള്ളി വീട്ടിൽ പോൾ മകൻ ജോൺ(24) ചികിത്സയിൽ തുടരുകയാണ്.