09 May 2024 Thursday

കനത്ത കാറ്റും മഴയും:കാളാച്ചാലിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു

ckmnews



ചങ്ങരംകുളം:കാളാച്ചാലിൽ വീടിന് മുകളിൽ തെങ്ങ് വീണു.ബുധനാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.കാളാച്ചാൽ അഴകത്തുവളപ്പിൽ ഇബ്രാഹിമിൻ്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്.കനത്ത കാറ്റിൽ പലയിടത്തും മര കമ്പുകൾ വീണ് വൈദ്യുതി ബന്ധവും തകരാറിലായി.