09 May 2024 Thursday

ചെറിയ ചുവടുകളും വലിയ ജീവിതവും ഗിന്നസ് പക്രുവിൻ്റെ അനുഭവ പുസ്തകം ചർച്ച ചെയ്തു

ckmnews


ചങ്ങരംകുളം:ചെറിയ ചുവടുകളും വലിയ ജീവിതവും ഗിന്നസ് പക്രുവിൻ്റെ അനുഭവ പുസ്തകം ചർച്ച ചെയ്തു.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല നടത്തിയ പുസ്തക ചർച്ചയിൽ സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണം നടത്തി.രണ്ടടി പത്തി ഞ്ച് മാത്രം ഉയരമുള്ള അജയ് കുമാർ എന്ന മനുഷ്യൻ തൻ്റെ പരിമിതികളെ സാധ്യത കളാക്കി നിരവധി സിനിമകളിൽ അഭിനയിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടി ഗിന്നസ് പക്രു എന്ന് പ്രശസ്തനായിത്തീർന്നതിൻ്റെപ്രചോദനാത്മകമായ പുസ്തകമാണ് ചെറിയ ചുവടുകളും വലിയ ജീവിതവുമെന്ന് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.ഇസ ഹാഖ് ഒതളൂർ ചർച്ചയുടെ മോഡറേറ്ററായി.ചന്ദ്രികാരാമനുണ്ണി ആശംസകൾ അറിയിച്ചു.