09 May 2024 Thursday

എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് വൺ പ്രവേശനോൽസവം സംഘടിപ്പിച്ചു

ckmnews


എടപ്പാൾ: ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ  പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപകൻ വാസുദേവൻ മാഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അഡ്വക്കറ്റ് കബീർ കാര്യാട്ട് അധ്യക്ഷത വഹിച്ചു.കൗമാര പ്രായത്തിൽ  രക്ഷിതാക്കൾ അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ സ്കൂൾ പ്രിൻസിപ്പാൾ കെ.എം.അബ്ദുൾ ഗഫൂർ ക്ലാസ് എടുത്തു.പിടിഎ എക്സിക്യൂട്ടിവ് മെമ്പർമാരായ റഷീദ് കെ മൊയ്തു, രശ്മി , സലാം പോത്തന്നൂർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.ടി. സതീഷ് നന്ദി പറഞ്ഞു.