09 May 2024 Thursday

പെരുമ്പിലാവില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ഗുരുതര പരിക്ക്

ckmnews


 പെരുമ്പിലാവ്:പെരുമ്പിലാവില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ് വയോധികയ്ക്ക് ഗുരുതര പരിക്കേറ്റു.കടവല്ലൂര്‍പാതാക്കര വീട്ടില്‍ ഭാനുമതി(65)നാണ് പരിക്കേറ്റത് .ബുധനാഴ്ച്ച കാലത്ത് 9.40 നാണ് സംഭവം.


തലയ്ക്ക് ഗുരുതര പരിക്കേറ്റ  ഭാനുമതിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട്  കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.