09 May 2024 Thursday

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.

ckmnews


കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.ഹൈസ്കൂൾ, യുപി  വിഭാഗങ്ങളിൽ മെഹന്തിയും, എൽ പി വിഭാഗത്തിൽ പ്രച്ഛന്നവേഷ മത്സരവും നടന്നു.അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ  മെഹന്ദി കോൺ നൽകി മത്സരം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അനില്‍.കെ. ജോസ് അധ്യക്ഷത വഹിച്ചു.കിൻഡർ ഗാർഡൻ വിഭാഗത്തിലെ കുട്ടികൾ അവതരിപ്പിച്ച ഒപ്പന വേറിട്ട അനുഭവമായി. പിടിഎ വൈസ് പ്രസിഡന്റ്  സിനിത്ത് , എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൗസിയ,നൗഷജ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ ലിനി ഷിബു സ്വാഗവും, അഞ്ജന നന്ദിയും പറഞ്ഞു.പരിപാടികൾക്ക് അഡ്മിനിസ്ട്രേറ്റ് കോഡിനേറ്റർ അബ്ദുൾ നാസർ, പ്രിൻസിപ്പാൾ ലിനി ഷിബു,  സിമി അനിൽ, സാഹിറ, റിമ,പിടിഎ പ്രസിഡന്റ് അനിൽ. കെ. ജോസ്,പിടിഎ വൈസ് പ്രസിഡന്റ് സിനിത്ത്,അധ്യാപകരും നേതൃത്വം നൽകി