09 May 2024 Thursday

പി ചിത്രൻ നമ്പൂതിരിപ്പാട് സാമൂഹിക മുന്നേറ്റത്തിന് അടിത്തറയിട്ട ഗുരുനാഥൻ:ഇർഷാദ് അനുസ്മരണ സെമിനാർ

ckmnews


ചങ്ങരംകുളം : വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക മുന്നേറ്റത്തിനു അടിത്തറയിട്ട  ദേശത്തിന്റെ ഗുരുനാഥനായിരുന്നു പി  ചിത്രൻ നമ്പൂതിരിപ്പാടെന്നും ഒരു നൂറ്റാണ്ടു നീണ്ട കർമ്മ കാലം തലമുറകൾക്കു വെളിച്ചമാവുമെന്നും  "പി ചിത്രൻ നമ്പൂതിരിപ്പാട് കാലം ദേശം കർമ്മം "  എന്ന വിഷയത്തെ അസ്പദമാക്കി പന്താവൂർ ഇർശാദിൽ നടന്ന അനുസ്മരണ സെമിനാർ അഭിപ്രായപ്പെട്ടു.സ്കൂൾ പ്രിൻസിപ്പൽ ഷരീഫ് ബുഖാരിയുടെ അധ്യക്ഷതയിൽ സിദ്ദീഖ് മൗലവി ഐലക്കാട് ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ വിഷയമവതരിപ്പിച്ചു.വാരിയത്ത് മുഹമ്മദലി, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി, കെ പി എം ബഷീർ സഖാഫി പ്രസംഗിച്ചു