27 April 2024 Saturday

മലപ്പുറം ജില്ല റിപ്പോര്‍ട്ടേഴ്സ് & മീഡിയ പേഴ്സണ്‍സ് സഹകരണസംഘം ഓഫീസ് ബുധനാഴ്ച സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

ckmnews

മലപ്പുറം ജില്ല റിപ്പോര്‍ട്ടേഴ്സ് & മീഡിയ പേഴ്സണ്‍സ് സഹകരണസംഘം ഓഫീസ് ബുധനാഴ്ച സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും


ചങ്ങരംകുളം:പത്ര-ദൃശ്യ ഡിജിറ്റൽ മാധ്യമ രംഗത്ത് തൊഴിലെടുക്കുന്നവരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് രൂപീകരിച്ച കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യുണിയൻ്റെ ആഭിമുഖ്യത്തിൽ രൂപീകൃതമായ മലപ്പുറം ഡിസ്ട്രിക്ട് റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് സഹകരണ സംഘം ഓഫീസിൻ്റെ ഉദ്ഘാടനം നാളെ (ബുധനാഴ്ച) പകൽ 12.15ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിക്കും.ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് സുജിത സുനിൽ, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി അബ്ദുൾ കരീം, പൊന്നാനി അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസർ ജയരാജ് തുടങ്ങിയവർ പങ്കെടുക്കും. കോവിഡ് മാനദണ്ഡമനുസരിച്ചാണ് പരിപാടി നടക്കുന്നത്.