09 May 2024 Thursday

കാലവർഷം കനത്തു ചങ്ങരംകുളം മേഖലയിലും കനത്ത മഴ: പരക്കെ നാശം മരങ്ങൾ വീണു വൈദ്യുതി കാലുകൾ പൊട്ടി:ലൈനിൽ മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി മുടങ്ങി

ckmnews


ചങ്ങരംകുളം:കാലവർഷം കനത്തതോടെ  ചങ്ങരംകുളം മേഖലയിലും കനത്ത മഴ തുടരുകയാണ്.വിവിധ സ്ഥലങ്ങളിൽ മരങ്ങളും വൈദ്യുതി കാലുകളും പൊട്ടി വീണ് പരക്കെ നാശം.വൈദ്യുതി ലൈനിൽ മരങ്ങളും തെങ്ങുകളും വീണതിനെ തുടർന്ന് പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയാണ് നാശനഷ്ടങ്ങൾ വരുത്തിയത്.ഉച്ചയോടെ ഹൈവേ ജംഗ്ഷനിൽ വില്ലേജ് ഓഫീസ് വളപ്പിൽ നിന്നിരുന്ന മരം കടപുഴകി റോഡിലേക്ക് വീണ് വലിയ ദുരന്തമാണ് ഒഴിവായത്.നന്നംമുക്ക് പൂച്ചപ്പടിയിൽ തെങ്ങ് റോഡിലേക്ക് വീണ് രണ്ട് വൈദ്യുതി കാലുകൾ പൊട്ടി വീണു.സ്രായിക്കടവ് ബേബിപ്പടി തുടങ്ങിയ സ്ഥലങ്ങളിലു  വൈദ്യുതി ലൈനുകളിൽ മരങ്ങൾ വീണ് വൈദ്യുതി മുടങ്ങി.പലയിടത്തും മരക്കമ്പുകൾ വീണ് വൈദ്യുതി മുടങ്ങി കിടക്കുകയാണ്.പാവിട്ടപ്പുറം സെന്ററിൽ പരസ്യത്തിനായി സ്ഥാപിച്ച ഫ്ളക്സ് ബോർഡ് വൈദ്യുതി ലൈനിൽ വീണ് ഏറെ നേരം വൈദ്യുതി മുടങ്ങി.കെഎസ്ഇബി അധികൃതർ എത്തിയാണ് ലൈനിൽ നിന്ന് ഫ്ളക്സ് മാറ്റി വൈദ്യുതി പുനസ്ഥാപിച്ചത്.ചാലിശ്ശേരി  കെഎസ്ഇബി പരിധിയിലും പലയിടത്തും മരങ്ങൾ വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി മുടങ്ങിയിട്ടുണ്ട്