09 May 2024 Thursday

കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം മാന്തടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു

ckmnews



ചങ്ങരംകുളം:കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം മാന്തടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.തൃശ്ശൂർ വാരാന്തിരപ്പള്ളി സ്വദേശി ചേലൂക്കാരൻ ബാബു(54)എടപ്പാൾ കാഞ്ഞിരമുക്ക് സ്വദേശി നങ്ങപറമ്പിൽ ഹസ്സൻകുട്ടി(49)എന്നിവർക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ മാന്തടം സെന്ററിലാണ് അപകടം.എടപ്പാൾ ഭാഗത്ത് നിന്ന് വന്ന ബൈക്കും ചങ്ങരംകുളം ഭാഗത്ത് നിന്ന്  വന്നിരുന്ന ബൈക്കും തമ്മിൽ നേർക്ക് നേർ ഇടിച്ചാണ് അപകടം.പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു