26 April 2024 Friday

പ്രകാശിത കവലകള്‍:ചങ്ങരംകുളം കാളാച്ചാല്‍ ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും

ckmnews

പ്രകാശിത കവലകള്‍:ചങ്ങരംകുളം കാളാച്ചാല്‍ ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന്  നടക്കും


ചങ്ങരംകുളം:സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ച് പൊന്നാനി മണ്ഡലം സമഗ്ര സുരക്ഷിത ഗ്രാമപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രകാശിത കവലകള്‍ ചങ്ങരംകുളം കാളാച്ചാല്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന്  നടക്കും.ചൊവ്വാഴ്ച വൈകിയിട്ട് 6.30ന് കാളാച്ചാലിലും 7 മണിക്ക് ചങ്ങരംകുളത്തും പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.