09 May 2024 Thursday

ഒരുമ പന്താവൂർ അനുമോദനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:പന്താവൂർക്കാരുടെ സ്നേഹ സൗഹൃദ കൂട്ടായ്മയായ ' ഒരുമ പന്താവൂർ ' പ്രദേശത്തെ എസ്.എസ്.എൽ.സി., പ്ലസ് റ്റു വിജയികളായ മുഴുവൻ വിദ്യാർത്ഥികളേയും അനുമോദിച്ചു. പരിപാടി മലപ്പുറം വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ ഉദ്ഘാടനം ചെയ്തു.ഒരുമ ചെയർമാൻ അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു.നിംന ചെമ്പ്ര, പി.പി. മൂസക്കുട്ടി, എം.ഹരിദാസ് , പി.ജി. ഷമ്മി , ഹുറൈർ കൊടക്കാട്ട്, പ്രകാശൻ കക്കിടിക്കൽ , സി.പി. വിവേക്, കെ.വി.ഉണ്ണി ഹാജി,കെ.സൂര്യനാരായണൻ ,ഇ.ആർ.ലിജേഷ്,സി.ആർ. അക്ഷയ എന്നിവർ പ്രസംഗിച്ചു.