09 May 2024 Thursday

എടപ്പാൾ പൊറുക്കരയിൽ ഹോട്ടൽ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

ckmnews

എടപ്പാൾ പൊറുക്കരയിൽ ഹോട്ടൽ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു


എടപ്പാൾ: പൊറുക്കരയിൽ വയോദികൻ ഷോക്കേറ്റ് മരിച്ചു.താനൂർ സ്വദേശിയും ദീർഘ കാലമായി പൊറൂക്കരയിൽ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന അസ്സമ്മകിതനകത് പുത്തൻ വീട്ടിൽ അബ്ദുൽ അസീസ് എന്ന ചെറിയ ബാവ(67)ആണ് മരിച്ചത്.വീടിന് പുറത്തുള്ള അടുക്കളയിൽ സൂക്ഷിച്ചിരുന്ന വിറകുകൾക്ക് തീപിടിച്ചപ്പോൾ തീകെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഷോക്കേൽക്കുകയായിരുന്നു.അടുക്കളയിലേക്കുള്ള വൈദ്യുതി ലൈനിൽ നിന്നുമാണ് ഷോക്കേറ്റത്.പടിഞ്ഞാറങ്ങാടിയിലെ ഹോട്ടൽ ജീവനക്കാരനായിരുന്നു.ഞായറാഴ്ച വൈകിട്ട് 3.30 തോടെയാണ് അപകടമുണ്ടായത്.ഹോസ്പിറ്റലിൽ എത്തിച്ചങ്കിലും മരണം സംഭവച്ചിരുന്നു.സഫിയയാണ് ഭാര്യ.  ഷാഹിദ്, സിയാദ്, സുഹൈല എന്നിവർ മക്കളാണ്.