09 May 2024 Thursday

ദുബൈ ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ബഷീർ നരണിപ്പുഴക്ക്, ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നൽകി

ckmnews

ദുബൈ ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ബഷീർ നരണിപ്പുഴക്ക്, ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നൽകി


ചങ്ങരംകുളം:ദുബൈ ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ബഷീർ നരണിപ്പുഴക്ക്, ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മറ്റി സ്വീകരണം നൽകി.രണ്ട് ദിവസത്തെ സന്ദർശനത്തിന് ഖത്തറിൽ എത്തിയതായിരുന്നു അദ്ദേഹം.മലപ്പുറം ജില്ലാ ഇൻകാസ് പ്രസിഡന്റ്‌ ഇൻ ചാർജ് സിഎ സലാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഷ്റഫ് നന്നംമ്മുക്ക് സ്വാഗതം പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി ജീവകാരുണ്യ പ്രവർത്തനത്തിലൂടെ തന്റെ സഹപ്രവർത്തകരെ ചേർത്ത് നിർത്താനാണ് ബഷീർ നരണിപ്പുഴ തന്റെ പൊതു പ്രവർത്തനത്തിൽ ഏറെ ശ്രമിച്ചിട്ടുള്ളത് എന്ന് യോഗത്തിൽ സംബന്ധിച്ച ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ പറഞ്ഞു.സിദ്ദീഖ് ചെറുവല്ലൂർ, അഷ്റഫ് വകയിൽ, ഷിഹാബ് നരണിപ്പുഴ, സലീം വെളിയംകോട്, ബഷീർ പള്ളിപ്പാട്ട് എന്നിവർ സംസാരിച്ചു.ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുനീർ വെളിയങ്കോട് അടക്കമുള്ള നേതാക്കളുടെ സാനിധ്യത്തിൽ ഇൻകാസ് മലപ്പുറത്തിന് വേണ്ടി സിഎ സലാം, മലപ്പുറം യൂത്ത് വിംഗിന് വേണ്ടി സലീം വെളിയംകോട്,ഐഎൻസി ചങ്ങരംകുളം പ്രവാസി കൂട്ടായ്മ ഖത്തറിന് വേണ്ടി ബഷീർ പള്ളിപ്പാട്ട് എന്നിവർ ഷാൾ അണിയിച്ചു.പൊതു പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന വരുടെ ഇത്തരത്തിലുള്ള കൂടി ചേരലുകൾ  പ്രസ്ഥാനത്തിനും  പ്രോൽസാഹനമാണെന്ന്  സ്വീകരണത്തിന് നന്ദി പറയുന്ന വേളയിൽ ബഷീർ നരണിപ്പുഴ കൂട്ടി ചേർത്തു.ആഷിഖ് തിരൂർ നന്ദി പറഞ്ഞു