09 May 2024 Thursday

കത്തി നശിച്ച വീട് പുനർനിർമ്മിച്ചു നൽകി ജി എച്ച് എസ് എസ് എടപ്പാൾ

ckmnews

കത്തി നശിച്ച വീട് പുനർനിർമ്മിച്ചു നൽകി ജി എച്ച് എസ് എസ് എടപ്പാൾ 


 എടപ്പാൾ: കത്തി നശിച്ച വീട് ജി എച്ച് എസ് എസ് എടപ്പാൾ പുനർനിർമ്മിച്ചു നൽകി.പുറത്തൂർ പുളിക്കൽ ശിവദാസൻ സുധ എന്നിവരുടെ കത്തി നശിച്ച വീടാണ് പുനർ നിർമ്മിച്ച് നൽകിയത്.എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരും എൻഎസ്എസ് യൂണിറ്റും സഹകരിച്ചാണ് നിർമ്മാണത്തിന് ആവശ്യമായിട്ടുള്ള ഫണ്ട്‌ കണ്ടെത്തിയത്. പുറത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും വീട് നിർമ്മാണത്തിനായി സഹകരിച്ചു. വീടിന്റെ താക്കോൽദാനം എംഎൽഎ ഡോക്ടർ കെ ടി ജലീൽ നിർവഹിച്ചു.വീടിന്റെ നാമകരണം  ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി. പി മോഹൻദാസ് പ്രകാശനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് അഡ്വ. കബീർ കാരാട്ട്, പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ കെ എം, വൈസ് പ്രിൻസിപ്പൽ വാസുദേവൻ. കെ. വി,എസ്എംസി ചെയർമാൻ സുന്ദരൻ,എസ്എംസി മെംബർ സലാം പോത്തന്നൂർ,പിടിഎ മെമ്പർ റഷീദ് ,വാർഡ് മെമ്പർ ഉമ്മർ,സ്റ്റാഫ് സെക്രട്ടറി സതീഷ് പി ടി, എൻഎസ്എസ് കോഡിനേറ്റർ രാജീവ്, അദ്ധ്യാപകരായ ബീന,പ്രേമുഷ,ദിവ്യ, എൻഎസ്എസ് വളണ്ടിയർമാരും കൂടാതെ പുറത്തൂർ മേഖലയിലെ പൗരപ്രമുഖരും പങ്കെടുത്തു.