09 May 2024 Thursday

പ്രവാസികൾക്ക് മാത്രമായി വ്യവസായ സംരംഭങ്ങൾ വേണം:പ്രവാസി സമ്മേളനം

ckmnews

പ്രവാസികൾക്ക് മാത്രമായി വ്യവസായ സംരംഭങ്ങൾ വേണം:പ്രവാസി സമ്മേളനം


ചങ്ങരംകുളം:വിദേശരാജ്യങ്ങളിലെ തൊഴിൽ പരിചയവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തി പ്രവാസികൾക്കു മാത്രമായി പുതിയ വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ  പദ്ധതികൾ  ഒരുക്കണമെന്നും പ്രവാസം മതിയാക്കിയവരുടെ ക്ഷേമം ,സർക്കാരിതര സംഘങ്ങളുടെ മുൻഗണനയാവണമെന്നും പന്താവൂർ ഇർശാദിൽ നടന്ന പ്രവാസി സമ്മേളനം ആവശ്യപ്പെട്ടു. ഇർശാദ് കേന്ദ്ര കമ്മിറ്റി ചെയർമാൻ കേരള ഹസൻ ഹാജിയുടെ അധ്യക്ഷതയിൽ മൗലവി അബൂ നജീബ ( അൽ ഐൻ ) ഉദ്ഘാടനം ചെയ്തു. ഗൾഫ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് ടി കെ മുഹമ്മദ് കുട്ടി ഹാജി,ഗഫൂർ പോത്തനൂർ,അബൂബക്കർ എം പി , ഹൈദരലി മൂതൂർ , പി.കെ ശാജഹാൻ , മുസ്തഫ ശുകപുരം , മുബാറക്ക് മഖ്ദൂമി ( യുഎഇ  ) മജീദ് മാരാത്തയിൽ  (സൗദി ) ഫരീദ് ഫാറൂഖി  (ഖത്തർ ) പ്രസംഗിച്ചു . കെ.സിദ്ദീഖ് മലവി അയിലക്കാട്  , എം ഹൈദർ മുസ്‌ലിയാർ , വി വി അബ്ദുറസാഖ് ഫൈസി,മാനു ഹാജി കടകശേരി, വാരിയത്ത് മുഹമ്മദലി  ,ഹസൻ നെല്ലിശ്ശേരി  പി.പി. നൗഫൽ സഅദി പ്രസംഗിച്ചു .ഇർശാദ് നേതൃത്വത്തിൽ പ്രവാസികളുടെ ക്ഷേമത്തിനു പദ്ധതി തയ്യാറാക്കുന്നതിന് ഏഴംഗ സമിതിയെ തിരഞ്ഞെടുത്തു