09 May 2024 Thursday

പരിസ്ഥിതി ശോഷണം മനുഷ്യകുലത്തിന്റെ നാശം:തപസ്യ കലാ സാഹിത്യവേദി

ckmnews

പരിസ്ഥിതി ശോഷണം മനുഷ്യകുലത്തിന്റെ നാശം:തപസ്യ കലാ സാഹിത്യവേദി


എടപ്പാൾ: കുന്നിടിക്കലും മരങ്ങൾ വെട്ടിമുറിക്കലും കൊണ്ട് ഭൂമിയുടെ സംതുലിതാവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നതിലൂടെയും വിഷാംശം കലർന്ന പച്ചക്കറിയും മറ്റും മലയാളിയുടെ നിത്യഭക്ഷണമാകുന്നതിലൂടേയും മനുഷ്യകുലത്തിന്റെ നാശം വിളിച്ചു വരുത്തുകയാണെന്ന് തപസ്യ കലാ സാഹിത്യവേദി എടപ്പാൾ യൂണിറ്റ് സംഘടിപ്പിച്ച വനവർവ്വം പരിപാടി വിലയിരുത്തി.പുതിയ തലമുറയ്ക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ഗൗരവ്വകരമായ സന്ദേശം കൈമാറേണ്ടത് നാം ഓരോരുത്തരുടേയും കടമയാണെന്ന് യോഗസന്ദേശം സൂചിപ്പിച്ചു. തപസ്യ വർക്കിങ്ങ് പ്രസിഡണ്ട് വി.ടി.ബാലചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണി എടപ്പാൾ മുഖ്യപ്രഭാഷണം നടത്തി. ടി.വി.സദാനന്ദൻ, വിജയൻ കുമ്മറമ്പിൽ, കൃഷ്ണാനന്ദ്, ശിവപ്രസാദ് ശുകപുരം എന്നിവർ പ്രസംഗിച്ചു. തുടർന്ന് തൈ നടലും വിതരണവും ഉണ്ടായി.