09 May 2024 Thursday

കുന്നംകുളം, കടവല്ലൂർ ബ്ലോക്കുകളിൽ മഹിളാ കോൺഗ്രസ്സിന്‌ പുതിയ പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചു

ckmnews

കുന്നംകുളം, കടവല്ലൂർ ബ്ലോക്കുകളിൽ മഹിളാ കോൺഗ്രസ്സിന്‌ പുതിയ പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചു


കുന്നംകുളം : കുന്നംകുളം ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡൻ്റായി കവിത പ്രേംരാജിനേയും,

കടവല്ലൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡൻ്റായി സഫീന അസീസിനെയും സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് ജെബി മേത്തർ എം.പി നോമിനേറ്റ് ചെയ്തു.പോർക്കുളം ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു കവിത പ്രേംരാജ്.നിലവിൽ കുന്നംകുളം താലൂക്ക് ഗ്രാമീണ കാർഷിക വികസന ബാങ്കിൻ്റെ   ഡയറക്ടർ , കുന്നംകുളം മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം ട്രഷറർ എന്നി നിലകളിൽ പ്രവർത്തിച്ച് വരുകയാണ് കവിത.എരുമപ്പെട്ടി ഗ്രാമ പഞ്ചായത്തിൻ്റെ വൈ. പ്രസിഡൻ്റ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച  സഫീന അസീസ് നിലവിൽ മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം വൈ: പ്രസിഡൻ്റ്, ജവഹർ ബാൽ മഞ്ച് ബ്ലോക്ക് ചെയർമാൻ, ഐ.എൻ.റ്റിയു സി തയ്യൽ തൊഴിലാളി വിഭാഗത്തിൻ്റെ കുന്നംകുളം നിയോജക മണ്ഡലം പ്രസിഡൻ്റ് കൂടിയാണ് ഇപ്പോൾ .