09 May 2024 Thursday

ചങ്ങരംകുളം പ്രവാസി കൂട്ടായ്മ ഈദ് സംഗമം സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:ജീവകാരുണ്യ,സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ ചങ്ങരംകുളം പ്രവാസി കൂട്ടായ്മ ഈദ് സംഗമം സംഘടിപ്പിച്ചു.ഷാർജ മുബാറക് സെൻ്റർ, ഏഷ്യ എംപയർ റസ്റ്ററൻ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടി സിനിമാ സംവിധായകൻ താമർ കെ.വി മൂക്കുതല, ഉദ്ഘാടനം ചെയ്തു.ചെയർമാൻ യാഹുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജാസിം തെങ്ങിൽ സ്വാഗതം പറഞ്ഞു. ഒരു ദേശത്തിന്റെ ഗുരുനാഥനായിരുന്ന ശ്രീ ചിത്ര നമ്പൂതിരിപ്പാടിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചതിനു ശേഷം പ്രവാസികളുടെ സാമ്പത്തിക ആസൂത്രണം എന്ന വിഷയത്തിൽ ഹമീദ് ചങ്ങരംകുളം ക്ലാസ്സെടുത്തു."വെക്കേഷൻ സമയങ്ങളിൽ ക്രമാതീതമായി വർദ്ധിപ്പിക്കുന്ന വിമാന ടിക്കറ്റ്  "നാട്ടിൽ രൂക്ഷമായ തെരുവ് നായ ശല്യം" എന്നിവയിൽ  കൂട്ടായ്മ ജോയിൻ സെക്രട്ടറി നസീർ ആമയം അവതരിപ്പിച്ച പ്രമേയം ,യോഗം വായിച്ച് അംഗീകരിക്കുകയും,ശക്തിയായി പ്രതിഷേധിക്കുകയും ചെയ്തു.ബന്ധപ്പെട്ട അധികാരികളിലേക്ക് പ്രമേയം എത്തിക്കുവാനും  തീരുമാനിച്ചു.മുസ്തഫ കോക്കൂർ, അബ്ദുൽ റസാഖ് പെരുമുക്ക് ,അനീസ് മാന്തടം, അസ് ലം വട്ടപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.ട്രഷറർ   നൗഷാദ് പെരുമ്പാൾ നന്ദി പറഞ്ഞു