09 May 2024 Thursday

മഴ കനക്കും"കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ യെലോ അലർട്ട്

ckmnews

മഴ കനക്കും"കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ യെലോ അലർട്ട്


തിരുവനന്തപുരം∙കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 30, ജൂലൈ 2, 3 ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ദുർബലമായി. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദപാത്തി നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ  30, ജൂലൈ 2,3,4 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ജൂലൈ 3,4 തീയതികളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.