09 May 2024 Thursday

എടപ്പാൾ കോലളമ്പിൽ വയോദികനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

എടപ്പാൾ കോലളമ്പിൽ വയോദികനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


എടപ്പാൾ:കോലളമ്പിൽ വയോദികൻ കിണറ്റിൽ വീണ് മരിച്ചു.കോലളമ്പ് കോലത്ത് പറമ്പത്ത് വീട്ടിൽ

പരമേശ്വരൻ നായർ(72)യാണ് വീട്ടുവളപ്പിൽ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വ്യാഴാഴ്ച കാലത്ത് പത്തരയോടെ ഇയാളെ വീട്ടിൽ നിന്ന് കാണാതായിരുന്നു.വീട്ടുകാർ ആളെ തിരഞ്ഞ് കൊണ്ടിരിക്കുന്നതിനിടെയാണ് 11.30ഓടെ വീട്ടിലെ കിണറിൽ പരമേശ്വരൻ നായരുടെ മൃതദേഹം  കണ്ടെത്തിയത്.ഭാര്യയും രണ്ട് മക്കളുമുണ്ട്.പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും