09 May 2024 Thursday

ഒത്തു ചേരാം കൂട്ടു കൂടാം:പള്ളിക്കര പ്രവാസി സംഗമം ഇന്ന് നടക്കും

ckmnews


ചങ്ങരംകുളം:യു.എ.ഇ യിലെ പള്ളിക്കരക്കാർ ഒരിക്കൽ കൂടി ഒത്തുചേരുന്നു.ഒത്തു ചേരാം കൂട്ടു കൂടാം എന്ന പേരിൽ നടക്കുന്ന പള്ളിക്കര പ്രവാസി സംഗമം ഇന്ന് ദുബായിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.


മലപ്പുറം ജില്ലയിലെ ചങ്ങരംകുളം പള്ളിക്കരക്കാരുടെ യു എ ഇ കൂട്ടായ്മയായ "പള്ളിക്കര പ്രവാസി അസോസിയേഷൻ" എല്ലാ വർഷവും "ഒത്തു ചേരാം - കൂട്ടു കൂടാം" എന്ന ശീർഷകത്തിൽ നടത്തി വരാറുള്ള സംഗമമാണ് ഈ വർഷവും വളരെ വിപുലമായി ദുബായിൽ അരങ്ങേറുക.ദുബൈ, ഖുസൈസ് അൽ തവാർ-2 ൽ സ്റ്റാർ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് ഇന്ന് ഉച്ചക്ക് 2:30 മുതൽ രാത്രി 9:30 വരെ പുതുമയാർന്ന പരിപാടികളുമായാണ് സംഗമം സംഘടിപ്പിക്കുന്നത്.