09 May 2024 Thursday

സമസ്ത സ്ഥാപക ദിനം വിപുലമായി ആഘോഷിച്ച് അൽഫലാഹ് സ്കൂൾ

ckmnews


ചങ്ങരംകുളം:സമസ്ത സ്ഥാപകദിനത്തോടനുബന്ധിച്ച് ആഘോഷങ്ങൾ വിപുലമാക്കി കക്കടിപ്പുറം അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ. ചടങ്ങിൽ അൽ ഫലാഹ് ട്രസ്റ്റ് സെക്രട്ടറി ഫാറൂഖ് തലത്തിൽ പതാക ഉയർത്തി. തുടർന്ന് നടന്ന സദസ്സിൽ സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് നാസിം കിറാഅത്ത് നിർവഹിച്ചു. റഫീഖ് മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. അഷ്റഫ് സഅദി സ്വാഗതം പറഞ്ഞു. എം. എസ്. ഡിപ്പാർട്ട്മെൻ്റ് ഹെഡ് അഷ്കർ അലി അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ അൻസാർ കെ. ടി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രിയ കെ. ടി., അൽബിർ ഹെഡ് ആമിന കുട്ടി വി.പി, സ്റ്റാഫ് സെക്രട്ടറി അസൈനു സി. എന്നിവർ ആശംസ പ്രസംഗം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം മാസ്റ്റർ സമസ്ത സ്ഥാപകദിന സന്ദേശം വിദ്യാർത്ഥികൾക്ക് കൈമാറി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.എം എസ് ഡിപ്പാർട്ട്മെൻ്റ് അധ്യാപകൻ അബ്ദുറഹ്മാൻ മുസ്ലിയാർ ചടങ്ങിന് നന്ദി പറഞ്ഞു.