09 May 2024 Thursday

മൈലാഞ്ചി മൊഞ്ച്:അസബാഹ് ഹയർസെക്കൻഡറി സ്കൂളിൽമൈലാഞ്ചി ഫെസ്റ്റ് സംഘടിപ്പിച്ചു.

ckmnews



ചങ്ങരംകുളം:പെരുന്നാളിനോടനുബന്ധിച്ച്  നടത്തിയ മൈലാഞ്ചിയിടൽ മത്സരം ആവേശകരമായി.അസബാഹ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റും ഗൈഡ് യൂണിറ്റും സംയുക്തമായാണ്  മത്സരം സംഘടിപ്പിച്ചത് .പ്രിൻസിപ്പാൾ പി.വി വില്ലിംഗ്ടൺ,എൻഎസ്എസ് കോഡിനേറ്റർ ജംഷിയ പി.ബി, ഗൈഡ്സ്ക്യാപ്റ്റൻ സുമിത ടി എസ് ,അധ്യാപകരായക്രിസ്റ്റീന സുവിത കെ,ഹൈറുന്നിസ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.മൈലാഞ്ചി മത്സരത്തിനു പുറമെഈദ് കാർഡ് നിർമ്മിക്കൽ ,കാലിഗ്രാഫി എന്നീ മത്സരങ്ങളും സ്കൂളിൽ സംഘടിപ്പിച്ചു