09 May 2024 Thursday

ലഹരി വിരുദ്ധ റാലിയും മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു

ckmnews



കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ         ലഹരി വിരുദ്ധ ദിനത്തിനോട് അനുബന്ധിച്ച്  ലഹരി വിരുദ്ധ റാലിയും  മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു. സ്കൂളിൽ നിന്ന് ആരംഭിച്ച റാലി കല്ലുംപുറം സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പരിപാടി സ്കൂൾ പ്രിൻസിപ്പാൾ ലിനി ഷിബു ഉദ്ഘാടനം ചെയ്തു.ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം യുവാക്കളും വഴിതെറ്റിപോകുന്നു. മയക്കുമരുന്നിന്‍റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ യുവാക്കളില്‍

അവബോധം വളർത്തുകയെന്നതും ഈ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നു തെന്നും യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് മുക്തമാക്കാന്‍ സമൂഹം നല്‍കുന്ന പിന്തുണ പ്രകടനമാകുന്ന ദിവസം കൂടിയായാണ് ഈ ദിനം അടയാളപ്പെടുത്തുന്ന തെന്നും പ്രിൻസിപ്പാൾ  വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. 

തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയും മനുഷ്യ ചങ്ങല തീർക്കുകയും ചെയ്തു. തുടർന്ന് സ്കൂളിലെ പത്തോളം വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി.പരിപാടികൾക്ക് അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൽ നാസർ, പ്രിൻസിപ്പാൾ ലിനി ഷിബു, പി.ടി.എ പ്രസിഡന്റ് അനിൽ. കെ ജോസ്, വൈസ് പ്രസിഡന്റ് സിനിത്ത്, പി.ടി.എ  എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി.