09 May 2024 Thursday

മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1983-1984 എസ്എസ്എൽസി ബാച്ച് 'പുനർജനി' കുടുംബ സംഗമം സംഘടിപ്പിച്ചു

ckmnews

മൂക്കുതല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1983-1984 എസ്എസ്എൽസി ബാച്ച് 'പുനർജനി' കുടുംബ സംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം:മൂക്കുതല പിസിഎൻജിഎച്ച്എസ് സ്കൂൾ 1983-1984 എസ്എസ്എൽസി ബാച്ച് പുനർജനി കുടുംബ സംഗമം ആദ്യകാല അധ്യാപകൻ കെ.വേലായുധൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി. മുഹമ്മദ് നവാസ് ആധ്യക്ഷ്യം വഹിച്ചു. എ. ബാലകൃഷ്ണൻ മാസ്റ്റർ, ചന്ദ്രമോഹൻ, ഗിരിജ സുരേഷ്,എം.പി.വേലായുധൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, സി.പ്രേമദാസ്, വസന്ത കലൂർമ പി.കെ.അബ്ദുല്ലക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.പഴയകാല അധ്യാപകരായ കെ.വേലായുധൻ മാസ്റ്റർ,എ.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. പുനർജനി കൂട്ടായ്മ ചിയാനൂർ ജിഎൽപി സ്കൂളിനു നൽകുന്ന സ്റ്റേജ് കർട്ടൻ സ്കൂൾ പ്രധാനാധ്യാപകൻ കെ.സുരേഷ് മാഷ് പി.അബ്ദുൽ റസാക്കിൽ നിന്നു ഏറ്റുവാങ്ങി.എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽ കി.ഡോ.കെ.വി.അർജുനനെ അനുമോദിച്ചു.ഹാപ്പിനസ് ക്ലാസിന് ആശാദേവി ഡൽ ഹി നേതൃത്വം നൽകി. റഷീദ് പയ്യൂരയിൽ, ജമാൽ കോക്കൂർ, ലക്ഷ്മി നന്നംമുക്ക്, വനജ രവി, അനിത മണി, ഭാഗ്യവതി വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.