09 May 2024 Thursday

നന്നംമുക്ക് ആയുർവേദ ആശുപത്രിയിൽ ആയുഷ് യോഗാ ക്ലബ്‌ രൂപീകരണവും യോഗാ പരിശീലന ക്ലാസും സംഘടിപ്പിച്ചു

ckmnews

നന്നംമുക്ക് ആയുർവേദ ആശുപത്രിയിൽ ആയുഷ് യോഗാ ക്ലബ്‌ രൂപീകരണവും യോഗാ പരിശീലന ക്ലാസും സംഘടിപ്പിച്ചു


ചങ്ങരംകുളം:കേരള സർക്കാർ നടപ്പാക്കുന്ന 1000യോഗാ ക്ലബ് രൂപീകരണത്തിന്റെ ഭാഗമായി നന്നംമുക്ക് ആയുർവേദ ആശുപത്രിയിൽ ആയുഷ് യോഗാ ക്ലബ്‌ രൂപീകരണവും യോഗാ പരിശീലനക്ലാസും സംഘടിപ്പിച്ചു.നന്നംമുക്ക്ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റായറിങ് കമ്മറ്റി ചേർപേഴ്സൺ രാഖി രമേഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ   സെയ്ഫുദ്ധീൻ ഉൽഘാടനം ചെയ്തു.ക്ലബ് രൂപീകരണം നന്നംമുക്ക് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ അജിത്ത് കുമാർ നിർവഹിച്ചു.യോഗാ പരിശീലനക്ലാസ്സ്‌ മലപ്പുറം  ജില്ലാ യോഗാ അസോസിയേഷൻ എക്സികുട്ടീവ് മെമ്പറും യോഗാ ഫെഡറേഷൻഓഫ് ഇന്ത്യ ദേശിയ റഫറീ യുമായ ആലംകോട്  സുരേഷ് നിർവഹിച്ചു.നന്നംമുക്ക് ഹോമിയോഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ജഷീല,നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ കൗസല്ല്യ രവി, റസീന റസാഖ് ജബ്ബാർ എന്നിവർ ആശംസയും പറഞ്ഞൂ