09 May 2024 Thursday

കക്കിടിപ്പുറം അൽ ഫലാഹ് സ്കൂൾ അൽബിറ് രക്ഷാകർതൃ സംഗമം നടത്തി

ckmnews



ചങ്ങരംകുളം:കക്കിടിപ്പുറം അൽഫലാഹ് സ്കൂൾ അല്ബിറ് രക്ഷാകർതൃ സംഗമം നടത്തി. ചടങ്ങിന് അൽഫലാഹ് അൽബിർ കോഡിനേറ്റർ ഇബ്രാഹിം മാസ്റ്റർ സ്വാഗതം പറഞ്ഞു.അൽഫലാഹ് ട്രസ്റ്റ് സെക്രട്ടറി ഫാറൂഖ് തലാപ്പിൽ അധ്യക്ഷത വഹിച്ചു. എം. എസ്. ഡിപ്പാർട്ട്മെൻ്റ് ഹെഡ് അഷ്കർ അലി ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അൽബിർ സ്റ്റേറ്റ് പി. ആർ. ഒ. നാസർ മാസ്റ്റർ പാരെന്റിംഗ് ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ വൈസ് പ്രിൻസിപ്പൽ പ്രിയ കെ. ടി, അൽബറ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് ആമിനക്കുട്ടി വി. പി.എന്നിവർ ചടങ്ങിൽ ആശംസ പ്രഭാഷണം നിർവഹിച്ചു. അൽബിർ ഡിപ്പാർട്ട്മെൻറ് അധ്യാപകൻ ഷാഫി വാഫി പരിപാടിക്ക് നന്ദി പറഞ്ഞു.