09 May 2024 Thursday

ചങ്ങരംകുളം മേഖല മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ അഹമ്മദ് പുന്നക്കൽ പ്രസിഡന്റ്, ഷാനവാസ് വട്ടത്തൂർ ജനറൽ സെക്രട്ടറി

ckmnews

ചങ്ങരംകുളം മേഖല മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ


അഹമ്മദ് പുന്നക്കൽ പ്രസിഡന്റ്, ഷാനവാസ് വട്ടത്തൂർ ജനറൽ സെക്രട്ടറി


ചങ്ങരംകുളം : ആലംകോട്, നന്നംമുക്ക് പഞ്ചായത്തുകളെയും പെരുമ്പടപ്പ് പഞ്ചായത്തിലെ ചെറവല്ലൂർ ആമയം പ്രദേശങ്ങളെയും ഉൾപ്പെടുന്ന ചങ്ങരംകുളം മേഖലാ മുസ്‌ലിം ലീഗ് കൗൺസിൽ യോഗം മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ഖജാഞ്ചി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.ചങ്ങരംകുളം മേഖല മുസ്ലീം ലീഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ.വി.അഹമ്മദ് പുന്നക്കലിനെയും, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഷാനവാസ് വട്ടത്തൂരിനെയും തെരഞ്ഞെടുത്തു. ഹമീദ് ചെറവല്ലൂർ (ഖജാഞ്ചി) പി.എം.കെ. കാഞ്ഞിയൂർ, എം.അബ്ബാസലി,സി.കെ. വാപ്പനു ഹാജി,എ.വി.അബ്ദുറു,ഉസ്മാൻ പന്താവൂർ (വൈ: പ്രസിഡന്റുമാർ) ഇബ്രാഹീം മൂക്കുതല,ടി.വി.അഹമ്മദുണ്ണി, കെ.കുഞ്ഞി മെയ്തു(സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.


യോഗത്തിൽ സി.എം. യൂസഫ് അദ്ധ്യക്ഷത വഹിച്ചു.പി.വി.നാസർ, ടി.വി.അഹമ്മദുണ്ണി എന്നിവർ ഓഡിറ്റ് റിപ്പോർട്ടും,വരവു ചെലവു കണക്കുകളു അവതരിപ്പിച്ചു.നേരത്തെ കമ്മിറ്റിയുടെ പ്രസിഡന്റ്,ജനറൽ സെക്രട്ടറി,എന്നിവർ മണ്ഡലം ഭാരവാഹികളായതിനെ തുടർന്നാണ് കൗൺസിൽ വിളിച്ചു ചേർത്തത് .വി.മുഹമ്മദുണ്ണിഹാജി, ടി.വി.നസീർ, ബഷീർ കക്കിടിക്കൽ ,എം.കെ. അൻവർ, ഉമ്മർ തലാപ്പിൽ,മുഹമ്മദലി നരണിപ്പുഴ,കാട്ടിൽ അഷ്റഫ്,കെ.വി.എ. കാദർ,ഷബീർ മാങ്കുളം ,ആബിദ് പെരുമുക്ക് ,നിസാർ ചെറവല്ലൂർ,സി.വി. റസാക്ക്,അഫ്നാസ് ആലംങ്കോട് തുടങ്ങിയവർ ആശംസകൾ നേർന്നു.പി.പി.യൂസഫലി സ്വാഗതവും,ഷാനവാസ് വട്ടത്തൂർ നന്ദിയും പറഞ്ഞു.