09 May 2024 Thursday

എസ് എസ് എഫ് ആലങ്കോട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

ckmnews

എസ് എസ് എഫ് ആലങ്കോട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു


ചങ്ങരംകുളം : എസ് എസ് എഫ് ആലങ്കോട് സെക്ടർ മുപ്പതാമത് എഡിഷൻ സാഹിത്യോത്സവ് കോക്കൂ ർ മനാറുൽ ഇസ്‌ലാം മദ്രസയിൽ നടന്നു.117 ഇനങ്ങളിൽ ഏഴ് കാറ്റഗറികളിലായി 150 മത്സരാർത്ഥികൾ പങ്കെടുത്തു.അബ്ദുൽ ഖാദിർ സഖാഫി അധ്യക്ഷത വഹിച്ചു.കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ സെക്രട്ടറി പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു.സാഹിത്യകാരൻ സി സുബ്രഹ്മണ്യൻ എടപ്പാൾ മുഖ്യപ്രഭാഷണം നടത്തി.അഫ്സൽ സഅദി പാവിട്ടപ്പുറം ,ചുള്ളിയിൽ ശരീഫ്, കെ വി അബ്ദുൽ ഖാദർ ഹാജി,അബ്ദുല്ലക്കുട്ടി നാലകത്ത്,റഫീഖ് പെരുമുക്ക്,ഷെഫീഖ് സഖാഫി, മുഹമ്മദ് ഫാളിൽ സഖാഫി പ്രസംഗിച്ചു.