09 May 2024 Thursday

എസ് ജെ എം നന്നംമുക്ക് റെയിഞ്ച് ബലിപെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ckmnews

എസ് ജെ എം നന്നംമുക്ക് റെയിഞ്ച് ബലിപെരുന്നാൾ കിറ്റ് വിതരണം ചെയ്തു


ചങ്ങരംകുളം : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ നന്നംമുക്ക് റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.നന്നംമുക്ക് റെയിഞ്ച് പരിധിയിൽപ്പെട്ട മദ്രസകളിലെ മുഴുവൻ ഉസ്താദുമാർക്കുമാണ് കിറ്റുകൾ വിതരണം ചെയ്തത്.എസ് ജെ എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി അബ്ദുല്ലത്തീഫ് മുസ്‌ലിയാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. റെയിഞ്ച് ഫിനാൻസ് സെക്രട്ടറി പി പി നൗഫൽ സഅദി അധ്യക്ഷത വഹിച്ചു.വാരിയത്ത് മുഹമ്മദലി ,സിദ്ദീഖ് അഹ്സനി പള്ളിക്കര, സംബന്ധിച്ചു