09 May 2024 Thursday

ലോക ഒളിമ്പിക് ദിനം വ്യത്യസ്തമായി ആഘോഷിച്ച് കക്കടിപ്പുറം അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ

ckmnews



ലോക ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് ആഘോഷങ്ങൾ വ്യത്യസ്തമാക്കി കക്കിടിപ്പുറം അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ. രാവിലെ പത്ത് മണിക്ക് തുടങ്ങിയ ചടങ്ങിൽ വിദ്യാർഥികൾക്കായി മാരത്തോൺ, ബോൾത്രോ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു.പന്താവൂരിൽ നിന്നും ആരംഭിച്ച മാരത്തോൺ റണ്ണിങ് അൽഫലാഹ് എ. എം. എം. ഇ. ട്രസ്റ്റ് സെക്രട്ടറി ഫാറൂഖ് തലാപ്പിൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ അൻസാർ കെ. ടി.സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ പ്രിയ ടി. കെ.എം. എസ്. ഡിപ്പാർട്ട്മെൻ്റ് ഹെഡ് അഷ്കർ അലി,എന്നിവർ ഒളിമ്പിക് ദിന സന്ദേശം വിദ്യാർത്ഥികൾക്ക് കൈമാറി. സ്കൂൾ കായിക അധ്യാപകൻ ശ്രീകുമാർ ചടങ്ങിന് നന്ദി പറഞ്ഞു.