09 May 2024 Thursday

വട്ടംകുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ ഡിവൈഎഫ്ഐ ഉപരോധം:പഞ്ചായത്ത് പ്രസിഡന്റിനെ പൂട്ടിയിട്ടു പോലീസും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റം

ckmnews


എടപ്പാൾ:തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി ആരോപിച്ച് വട്ടംകുളം ഗ്രാമപഞ്ചായത്തിൽ ഡിവൈഎഫ്ഐ യുടെ ഉപരോധം.പഞ്ചായത്തിനകത്ത് പ്രതിഷേധം നടത്തിയ എൽഡിഎഫ് മെമ്പർമാരെ പുറത്താക്കാൻ പോലീസ് ശ്രമിച്ചതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഗേറ്റ് തകർത്ത് പഞ്ചായത്തിന് അകത്തേക്ക് കയറിയത് പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റങ്ങൾക്ക് കാരണമായി.


തൊഴിലുറപ്പ് പദ്ധതിയിൽ  തൊഴുത്തും കോഴിക്കൂടും നിർമ്മിച്ചതിൽ അഴിമതിയുണ്ടെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തിയ സാഹചര്യത്തിൽ പ്രസിഡണ്ടും കൂട്ടുനിന്ന 9,10വാർഡ് അംഗങ്ങളും രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് ഡി വൈ എഫ് ഐ വട്ടംകുളം പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നത്. സമരം മുന്നിൽ കണ്ട് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ നജീബ് എന്നിവർ നേരത്ത പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നു.


സംഘർഷസാധ്യത കണക്കിലെടുത്ത് പോലീസും നേരത്ത തന്നെ നിലയുറപ്പിച്ചു.


പത്തുമണിക്ക് പ്രഖ്യാപിച്ച  ഉപരോധ സമരമാണ് എട്ടുമണിയോടെ തന്നെ ആരംഭിക്കുകയായിരുന്നു. മീറ്റിംഗ് ഹാളിൽ കയറിയ  പ്രസിഡണ്ടിനെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനേയും അകത്തിട്ട് ഹാളിലേക്ക് പ്രവേശിക്കുന്ന ഭാഗം പൂട്ടിയിട്ടിരിക്കുകയാണ്.