26 April 2024 Friday

വരള്‍ച്ച രൂക്ഷം:ചേലക്കടവ് ശുദ്ധജലം പാഴാകുന്നു

ckmnews

വരള്‍ച്ച രൂക്ഷം:ചേലക്കടവ് ശുദ്ധജലം പാഴാകുന്നു


ചങ്ങരംകുളം:വരള്‍ച്ച രൂക്ഷമായതോടെ കുടിവെള്ളം മുട്ടിത്തുടങ്ങിയ ചേലക്കടവ് ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതായി പരാതി.പുതുതായി പണികഴിച്ച റബറൈസഡ് റോഡിന്റെ സൈഡില്‍ നിന്നാണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്.റോഡ് വര്‍ക്ക് കഴിയും മുമ്പ് തന്നെ നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും പല തവണ ഉദ്ധ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചതല്ലാതെ പൊട്ടിയ പൈപ്പ് നന്നാക്കാന്‍ ഇത് വരെയും നടപടി എടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം