09 May 2024 Thursday

നിർമ്മാല്യം:സംവാദവും എം.ടി വീരവും വിഷാദവും പുസ്തക പ്രകാശനവും ജൂൺ 25ന് നടക്കും

ckmnews



ചങ്ങരംകുളം:ഷെൽട്ടർ  മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  നിർമ്മാല്യം സിനിമയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സംവാദ പരിപാടി ജൂൺ 25 ഞായറാഴ്ച കാലത്ത് 10.00 മണിക്ക് എടപ്പാൾ ബി.ആർ.സി.യിൽ നടക്കും.പ്രൊ.എം.എം.നാരായണൻ,കെ.പി.രമണൻ എന്നിവർ പ്രഭാഷണം നടത്തും.എം.ടി.യുടെ സാഹിത്യം,സിനിമ എന്നിവയെ മുൻ നിർത്തി വി മോഹനകൃഷ്ണൻ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ എം.ടി വീരവും വിഷാദവും എന്ന പുസ്തകത്തിന്റെ  പ്രകാശനവും ചടങ്ങിൽ നടക്കും