09 May 2024 Thursday

എസ് എസ് എം യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനംനിർവഹിച്ചു

ckmnews


ചങ്ങരംകുളം:വടക്കുമുറി എസ് എസ് എം  യുപി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കഥാകാരനുമായ സോമൻ ചെമ്പ്രത്ത് നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് പി എൻ ബാബുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രധാനാധ്യാപകൻ സി എം അബ്ദുൽ റസാക്ക് സ്വാഗതം പറഞ്ഞു.വായനദിന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനം സോമൻ മാഷ് നിർവഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടക്കുകയുണ്ടായി.വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ സിന്ധു കെ നന്ദി രേഖപ്പെടുത്തി.