09 May 2024 Thursday

വിജയഭേരി കോലിക്കര അവാർഡ് ദാന സദസ്സ് അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു

ckmnews

വിജയഭേരി കോലിക്കര അവാർഡ് ദാന സദസ്സ് അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം: മുസ്‌ലിം ലീഗ്,ഗ്ലോബൽ കെഎംസിസി ,എംഎസ്എഫ് കോലിക്കര യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പത്താം ക്ലാസ് ,പ്ലസ് ടു ,ഡിഗ്രി ,മദ്രസ(5,7,10,12)പൊതു പരീക്ഷ തുടങ്ങിയവയിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. ബാമാസ് ഓഡിറ്റോറിയത്തിൽ നടന്ന  

വിജയഭേരി @കോലിക്കര അനുമോദന സദസ്സ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറർ അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രെട്ടറി ടിവി നസീർ അധ്യക്ഷനായി .എൻസി ജംഷീറലി ഹുദവി മുഖ്യ പ്രഭാഷണം നിർവഹിച്ചു .പിപി യൂസഫലി ,സിഎം യുസഫ് ,ഷാനവാസ് വട്ടത്തൂർ ,എംകെ അൻവർ ,ഉമ്മർ തലാപ്പിൽ ,ഫിറോസ് അഷ്‌റഫ് ,പിവി നാസർ ,ഫക്രുദീൻ ,ഷബീർ മാങ്കുളം,ജഫീറലി പള്ളിക്കുന്ന് ,ആബിദ് പെരുമുക്ക് ,അലി കോലിക്കര ,നിസാർ തെക്കേക്കര ,ഇന്താസ് ,ഷഹീം ,ഷനാബ് ,ബാസിത് തുടങ്ങിയവർ വിജയികൾക്ക് ആശംസകളറിയിച്ചു