09 May 2024 Thursday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ലൈഫ് 2020 രണ്ടാം ഘട്ട ഗുണഭോക്ത്യ സംഗമം നടത്തി

ckmnews

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്  ലൈഫ് 2020 രണ്ടാം ഘട്ട ഗുണഭോക്ത്യ സംഗമം  നടത്തി


എരമംഗലം:വെളിയങ്കോട്  ഗ്രാമ  ഗ്രാമപഞ്ചായത്ത്  ലൈഫ് 2020  രണ്ടാംഘട്ട ഗുണഭോക്തൃ സംഗമം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ  വടക്കേപ്പുറത്ത്  അധ്യക്ഷത വഹിച്ചു. 2023 - 24 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി  ഗുണഭോക്ത്യ ലിസ്റ്റിൽ നിന്നും മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട 48 ഗുണഭോക്താക്കൾക്കാണ്     രണ്ടാം ഘട്ട ധനസഹായം  നൽകുന്നത്.തുടർന്ന് സർക്കാർ വിഹിതം ലഭ്യമാവുന്ന മുറക്ക്  ഗുണഭോക്ത്യ  പട്ടികയിലുള്ള മുഴുവൻ പേർക്കും ഘട്ടം ഘട്ടമായി   ധനസഹായം   നൽകാനാണ്  ഭരണസമിതി തീരുമാനമെന്ന് പ്രസിഡന്റ്‌ അറിയിച്ചു.ലൈഫ് 2020  ആദ്യ ഘട്ടത്തിൽ 112  മത്സ്യ തൊഴിലാളി കുടുംബങ്ങളേയും 41പട്ടികജാതി കുടുംബങ്ങളേയും 2 അതിദരിദ്ര കുടുംബങ്ങളേയും  ഉൾപ്പെടുത്തി ധനസഹായം നല്കി കൊണ്ടിരിക്കുന്നു .ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ മജീദ് പാടിയോടത്ത് ,റംസി റമീസ്, മെമ്പർമാരായ കെ.മേലായുധൻ , റസ് ലത്ത് സെക്കീർ , റമീന ഇസ്മയിൽ , സുമിത രതീഷ് , പി. പ്രിയ,വേണു ഗോപാൽ ,ഷരീഫ മുഹമ്മദ് ,ഹസീന ഹിദായത്ത് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.എ . ഉണ്ണികൃഷ്ണൻ , അസിസ്റ്റന്റ് സെക്രട്ടറി ടി. കവിത തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത്‌ ഓവർസിയർ   സുരേഷ്  ഭവന നിർമ്മാണ അനുമതിയുടെ സാങ്കേതികതയെ കുറിച്ചും  , വി.ഇ .ഒ .ജയേഷ്  പദ്ധതി പ്രവർത്തനത്തെ പറ്റിയും വിശദീകരിച്ചു .