09 May 2024 Thursday

എസ്ഡിപിഐ പതിനഞ്ചാമത് സ്ഥാപകദിനം ആചരിച്ചു

ckmnews

എസ്ഡിപിഐ പതിനഞ്ചാമത് സ്ഥാപകദിനം ആചരിച്ചു


ചങ്ങരംകുളം :എസ്ഡിപിഐ യുടെ പതിനഞ്ചാമത് സ്ഥാപകദിനം ആലംകോട് പഞ്ചായത്തിലെ ഏഴോളം ബ്രാഞ്ചുകളിൽനടന്നു.പാർട്ടി രൂപീകൃതമായിട്ട് ജൂൺ ഇരുപത്തിയൊന്നിന് പതിനാല് വർഷം പൂർത്തീകരിച്ച് പതിനഞ്ചാമത്തെ വർഷത്തിലേക്ക് കടക്കുകയാണ്.അതിനോടനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന സ്ഥാപകദിനവുമായി ബന്ധപ്പെട്ട് ആലംകോട് പഞ്ചായത്തിലും വിവിധ സ്ഥലങ്ങളിൽ പാർട്ടി പതാക ഉയർത്തുകയും മറ്റ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.പഞ്ചായത്ത് പരിതിയിൽ വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടികളിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഹസ്സൻ ചിയ്യാനൂര്, കമ്മിറ്റി അംഗങ്ങളായ കരീം ആലംകോട്,വി.പി.അബ്ദുൽ കാദർ,പഞ്ചായത്ത് കമ്മിറ്റി നേതൃത്വങ്ങളായ റഷീദ് പെരുമുക്ക്,അഷ്റഫ് പാവിട്ടപ്പുറം,ബ്രാഞ്ച് അംഗങ്ങളായ മുഹമ്മദലി.പി.അഷ്റഫ്.എം.വി.റഫീക്ക്.എൻ.ഹമീദ്.കെ.സി.പി.മുഹമ്മദ്,കബീർ .ഇ.വി. അഷ്റഫ് കാളാച്ചാൽ,മുഹമ്മദ് കാളാച്ചാൽ,ഹംസ പെരുമുക്ക്,സുലൈമാൻകുട്ടി.കെ വി,ഹസ്സൻ.കെ.വി.അബ്ദുള്ളകുട്ടി. പെരുമുക്ക്,

ഒ.വി.ഉമ്മർ, തുടങ്ങിയവർ പ്രസംഗിച്ചു.