09 May 2024 Thursday

എന്റെ നാടിന് ഒരു വായനശാല: പുസ്തക സമാഹരണം തുടങ്ങി

ckmnews

എന്റെ നാടിന് ഒരു വായനശാല: പുസ്തക സമാഹരണം തുടങ്ങി

 

ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ എന്റെ നാടിന് ഒരു വായനശാല പരിപാടിയുടെ ഭാഗമായി പാവിട്ടപ്പുറത്ത് നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിക്കാൻ പോകുന്ന വായനശാലയുടെ പ്രവർത്തന ത്തോടനുബന്ധിച്ച് പുസ്തക ശേഖരണം തുടങ്ങി. പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ലൈബ്രറിയിലേക്ക് ആദ്യ പുസ്തകങ്ങൾ സംഭാവനനൽകി. വായന ശീലം ഒരു ആചാരമല്ലെന്നും അത് നമ്മുടെ നാടിന്റെ സംസ്കാരമായി മാറണമെന്നും അനുദിനശീലമാക്കി മാറ്റണമെന്നും പുസ്തക കൈമാറ്റ ചടങ്ങിൽ ആലം കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.പ്രിൻസിപ്പാൾ വില്ലിംഗ്ടൺ പി.വി.എൻ എസ് എസ് കോർഡിനേറ്റർ ജംഷിയ ബിപി ,ഗൈഡ്സ് ക്യാപ്റ്റൻസുമിത ടി എസ് , പ്രിയ കെ , വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.രണ്ടായിരത്തിലധികം പുസ്തകങ്ങൾ 100 ദിവസത്തിനുള്ളിൽ ശേഖരിച്ച് നാടിന് സമർപ്പിക്കുവാനാണ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ യും ഒരുങ്ങുന്നത് .താൽപര്യമുള്ള വ്യക്തികളിൽ നിന്നും കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ചും  പുസ്തകങ്ങൾ ശേഖരിക്കും. വരും തലമുറയ്ക്ക് വായന നഷ്ടപ്പെടാതിരിക്കാൻ ഉള്ള ബൃഹദ്പദ്ധതിക്കാണ് പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് എൻ എസ് എസ് വിദ്യാർത്ഥിനികൾ നേതൃത്വം  വഹിക്കുന്നത്.നാടിനുള്ള  വായനശാല പദ്ധതിക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്ന് അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.വി. വില്ലിംഗ്ടൺ അഭ്യർത്ഥിച്ചു.