09 May 2024 Thursday

കക്കിടിപ്പുറം അൽഫലാഹ് സ്കൂളിൽ യോഗ ദിനം ആചരിച്ചു.

ckmnews


ലോക യോഗ ദിനത്തോടനുബന്ധിച്ച് കക്കിടിപ്പുറം അൽഫലാഹ് സ്കൂളിൽ യോഗ ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ അൻസാർ കെ. ടി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പ്രിയ കെ. ടി., എം. എസ്. ഡിപ്പാർട്ട്മെൻ്റ് ഹെഡ് അഷ്കർ അലി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം മാസ്റ്റർ എന്നിവർ വിദ്യാർത്ഥികൾക്ക് യോഗ ദിന സന്ദേശം കൈമാറി. സ്കൂൾ അധ്യാപകരായ ബിന്ദു രാജേന്ദ്രൻ, ശ്യാമിലി, ആതിര സുഭാഷ് എന്നിവർ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കോഡിനേറ്റർ രതി എ. കെ. ചടങ്ങിന് നന്ദി പറഞ്ഞു.